കേരളം

കൊല്ലത്ത് ഉറവിടം അറിയാത്ത രണ്ടു കേസുകള്‍, പുലമണ്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക ദുഷ്‌കരം; അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഉറവിടം അറിയാത്ത കേസുകള്‍. കൊട്ടാരക്കര പുലമണ്‍ സ്വദേശിയായ 81 വയസുകാരനാണ് ഇതില്‍ ഒരാള്‍. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത്. മൂത്രാശയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൊട്ടാക്കരയിലെ ചില കടകളിലും കുന്നിക്കോടുളള ഒരു ബേക്കറിയിലും സന്ദര്‍ശനം നടത്തിയതായാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീണ്ടകര സ്വദേശിയായ 33 വയസുളള യുവാവാണ് ഉറവിടം അറിയാത്ത മറ്റൊരു കേസ്.പുലമണ്‍ ജംഗ്ഷനില്‍ ഒരു കട നടത്തുകയായിരുന്നു. ജൂണ്‍ 1 ന് പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനാല്‍ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്ന് 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.ഇന്ന്  26 പേര്‍ രോഗമുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു