കേരളം

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; കണ്ടെയ്ൻമെന്റ് സോണിൽ നടന്ന 'അമ്മ' യോ​ഗം നിർത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ നേതൃയോ​ഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോ​ഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോ​ഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിലായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ചകളിൽ ചേർന്നത്. പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടലിലാണ് യോഗം ചേർന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയിൽ കേസ്, താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നി‍ർമ്മാതാക്കളുടെ ആവശ്യം, സിനിമയിൽ ​ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന നടൻ നീരജ് മാധവിന്റെ ആരോപണം, ‌സിനിമ ഷൂട്ടിം​ഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോ​ഗം ചേർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ