കേരളം

യുവതിക്കൊപ്പം പൊലീസ് ജീപ്പിൽ കറങ്ങിയ എസ്ഐക്ക് സസ്പെൻഷൻ; പരാതി കിട്ടിയത് വാട്സ്ആപ്പിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; പൊലീസ് ജീപ്പിൽ യുവതിക്കൊപ്പം കറങ്ങിനടന്ന എസ്ഐക്ക് സസ്പെൻഷൻ.  കണ്ണൂർ  കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടർ സിആർ സിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഡ്രൈവർ ഷബീറിനെ  കണ്ണൂർ എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതിയിലാണ് നടപടി.

ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത്  എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പിൽ കറങ്ങിയെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചത്. തുടർന്ന് ഡിസിആർബി ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ  തുടർന്ന് അന്വേഷണ  വിധേയമായി സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുന്നു. എന്നാൽ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായുള്ള  പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്‌തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂർ  അഡിഷണൽ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടർ അന്വേഷണം നടത്തുന്നത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ