കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, മഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 25 ആയി.

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. റിയാദില്‍ നിന്ന് എത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കടുത്തതോടെയാണ് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. 

ജൂണ്‍ 29നാണ് റിയാദില്‍ നിന്നെത്തിയത്. ജൂലൈ ഒന്നോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച മരണം സംഭവിച്ചെങ്കിലും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ഇനി കബറടക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി