കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; എറണാകുളത്ത് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയായ വ്യാപാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. രാവിലെ മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബ്രോഡ്‌വേയിലെ വ്യാപാരിയായ യൂസഫിനെ (66) ജൂണ്‍ 28നാണ്  മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയില്‍ ആയിരുന്നു.  കോവിഡ് ന്യൂമോണിയ കൂടിയതിനെ തുടര്‍ന്ന് ഐസിയുവില്‍ ശ്വസനസഹായിയുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്കകളുടെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. റിയാദില്‍ നിന്ന് എത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കടുത്തതോടെയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. 

ജൂണ്‍ 29നാണ് റിയാദില്‍ നിന്നെത്തിയത്. ജൂലൈ ഒന്നോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ