കേരളം

സബ്‌സിഡി അടങ്ങിയ വൈദ്യുതി ബില്‍ നാളെ മുതല്‍; തുക അടച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് കെഎസ്ഇബി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങള്‍ അടങ്ങിയ വൈദ്യുതി ബില്‍ തിങ്കളാഴ്ച മുതല്‍  നല്‍കാനിരിക്കേ, നിലവില്‍ ബില്‍ അടച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കെഎസ്ഇബി. ജൂലൈ 6 മുതലുള്ള ബില്ലുകളില്‍ അര്‍ഹമായ സബ്‌സിഡി കുറവ് ചെയ്ത് നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകള്‍ അടച്ചവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക

വൈദ്യുതി ബില്ലില്‍ സബ്‌സിഡിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്എംഎസായും ഇത് നല്‍കും. ബില്‍ ലഭിക്കുന്നതിന് ചുരുങ്ങിയത് രണ്ട് ദിവസം മുമ്പെങ്കിലും മൊബൈല്‍ ഫോണില്‍ സബ്‌സിഡി തുക എത്രയെന്ന് വ്യക്തമാക്കുന്ന സന്ദേശം നല്‍കാനാണ് തീരുമാനം. ആഗസ്ത് അവസാനത്തോടെ ബില്‍ വിതരണം പൂര്‍ത്തിയാകും.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി.ലോക്ഡൗണ്‍ കാലയളവിനു മുമ്പുള്ള ഡോര്‍ ലോക്ക് അഡ്ജസ്റ്റ്‌മെന്റ്, മുന്‍ ബില്‍ കുടിശ്ശിക, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ആയ തുക എന്നിവ ഒഴിവാക്കിയാകും ബില്‍ തുക കണക്കാക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്‌സഡ് ചാര്‍ജില്‍ അനുവദിച്ച ഇളവും ലഭിക്കും.25 ശതമാനമാണ് ഇളവ്.  

മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെ ഉപയോഗിച്ച വൈദ്യുതി ചാര്‍ജിന്റെ ഫിക്‌സഡ് നിരക്കിനാണ് ഇത് ബാധകം. 17 ലക്ഷം പേരാണ് ഗുണഭോക്താക്കള്‍. ഇളവ് ജൂലൈ മാസത്തെ ബില്ലില്‍ കുറവ് ചെയ്തു നല്‍കും. 35 കോടി രൂപയാണ് ഈ ഇനത്തില്‍ കെഎസ്ഇബി നല്‍കുന്നത്. നേരത്തെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 200 കോടി രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതും ഈ മാസം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്