കേരളം

സെക്രട്ടറിയേറ്റ് അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും; മുഖ്യമന്ത്രി വസതിയില്‍ ഇരുന്ന് ജോലി ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, സെക്രട്ടറിയേറ്റ് അടക്കം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചിടും. മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരുന്ന് ജോലി ചെയ്യും. നഗരത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചിടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് 19 സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെ രാവിലെ ആറുമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇതോടെ നഗരത്തിനകത്തേക്ക് കടക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ഒരു എന്‍ട്രി പൊയിന്റും എക്‌സിറ്റ് പൊയിന്റും മാത്രമേ ഉണ്ടാവുകയുള്ളു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡിജിപി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം.

തലസ്ഥാന ജില്ലയില്‍ ഇന്ന് 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് പൂന്തുറയില്‍ മാത്രം ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്