കേരളം

ട്രിപ്പിൾ ലോക്ക്ഡൗൺ; പരീക്ഷകൾ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം ന​ഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെച്ചു. കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾക്കാണ് മാറ്റം. കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

കൂടാതെ മഹാത്മാ ഗാന്ധി സര്‍വകലാശാല തിരുവനന്തപുരം പരീക്ഷ  കേന്ദ്രത്തിലെ പരീക്ഷ മാറ്റി. തിങ്കള്‍ മുതൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍വച്ചു നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.  യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കേരള ചരിത്ര പൈതൃക മ്യൂസിയത്തിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. പോളിടെക്നിക് ഡിപ്ലോമ പരീക്ഷകളും മാറ്റിയതായി സാങ്കേതിക വിഭാ​ഗം ജോയിന്റ് കൺട്രോളർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!