കേരളം

കൊച്ചിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയേക്കാള്‍ മുകളില്‍; ഏതുനിമിഷവും സൂപ്പര്‍ സ്‌പ്രെഡ് സംഭവിക്കാമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ ഇന്ന് 21പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കൊച്ചിയിലെ ടെസ്റ്റുകളുടെ എണ്ണം കൂട്ടും. അശ്രദ്ധ കാണിച്ചാല്‍ ഏതുനിമിഷവും ഒരു സൂപ്പര്‍ സ്‌പ്രൈഡും തുടര്‍ന്ന സമൂഹവ്യാപനവും ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  തിരുവനന്തപുരത്ത് സംഭവിച്ച സ്ഥിതിവിശേഷം കൊച്ചിയിലും കോഴിക്കോടും ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് ഇന്ന് 272പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഇന്ന് 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 111പേര്‍രോഗമുക്തരായി. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21,കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12,കൊല്ലം 11,തൃശൂര്‍ 10,കോട്ടയം 3, വയനാട് 3,ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 38പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 157പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 സമ്പര്‍ക്ക രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു