കേരളം

പൂന്തുറയില്‍ സ്ഥിതി അതീവഗുരുതരം;  ഇന്ന് 27പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ്; പത്തുകുട്ടികളും; തിരുവനന്തപുരം ജില്ലയില്‍ പുതുതായി 54 രോഗബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയുന്നില്ല. ഇന്ന് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 42പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിപക്ഷവും പൂന്തുറയില്‍ നിന്നാണ്. 

കോവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയില്‍ മാത്രം ഇന്ന് 27പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.  ഇതില്‍ ഒരുവയസ്സുമുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള പത്ത് കുട്ടികളുമുണ്ട്. 

ജില്ലയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്ന മറ്റൊരു പ്രദേശമായ വള്ളക്കടവില്‍ ഇന്ന് ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതും സമ്പര്‍ക്കത്തിലൂടെയാണ്. ആര്യനാട് നാലുപേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 


പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരം

പൂന്തുറ സ്വദേശി 50 കാരന്‍. ചുമട്ടുതൊഴിലാളിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 

പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 41 കാരന്‍. ഓട്ടോ െ്രെഡവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പൂന്തുറ സ്വദേശി 47 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.


പൂന്തുറ സ്വദേശിനി 51 കാരി. കുമരിച്ചന്തയില്‍ മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 46 കാരി. കുമരിച്ചന്തയില്‍ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 34 കാരി. കുമരിച്ചന്തയില്‍ മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 43 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 10 വസുകാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 12 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 14 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ച മത്സ്യവില്‍പ്പന നടത്തുന്ന 35 കാരിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി രണ്ടുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 11 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 30 കാരന്‍. കുമരിച്ചന്തയില്‍ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 32 കാരന്‍. പരുത്തിക്കുഴിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പൂന്തുറ സ്വദേശിനി 35 കാരി. കുമരിച്ചന്തയില്‍ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 7 വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 28 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി ഒരുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 60 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി നാലുവയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി ആറു വയസുകാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 33 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍