കേരളം

ആലപ്പുഴയിൽ കുഴഞ്ഞു വീണ് മരിച്ചയാൾക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടനാട് കുഴഞ്ഞു വീണു മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശി ബാബു (52) വിനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. പിസിആ‌ർ ടെസ്റ്റിലാണ് ഫലം പോസിറ്റിവായത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന ബാബു നിരവധിപ്പേരുമായി സംമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് വ്യക്തമായിട്ടില്ല.

ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ തീര മേഖലയിൽ മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തതിനാലാണിത്. രോഗ വ്യാപനം തടയുക കൂടി ലക്ഷ്യമിട്ടാണ് നിരോധനം. ഇന്ന് മുതൽ ജൂലൈ 16 വരെയാണ് നിരോധനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി