കേരളം

നിയന്ത്രണം വിട്ട കാര്‍ പുഴയില്‍ വീണു; കണ്ടുനിന്ന നാട്ടുകാര്‍ ഒപ്പംചാടി; അതിസാഹസിക രക്ഷപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയന്ത്രണം വിട്ടെത്തിയ കാര്‍ ചാലിയാറില്‍ പതിച്ചു. ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിക്ക് സമീപം ഇന്നലെ വൈകിട്ട ആറിനാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ ചരത്തിന്‍ ഫാറൂഖ്(35), വലിയപറമ്പില്‍ ഇബ്രാഹിം(35)കക്കാട് വട്ടപ്പറമ്പില്‍ ലത്തീഫ്(34)എന്നിവരെ നാട്ടുകാര്‍ രക്ഷിച്ചു. ഇവരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

അങ്ങാടിയിലൂടെ അതിവേഗത്തില്‍ എത്തിയ കാര്‍ ജെട്ടിക്കു സമീപത്തെ വളവില്‍ നിന്നു നേരെ പുഴയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ വെള്ളത്തിലേക്ക് ചാടി മൂവരെയും കരകയറ്റി. അഴിമുഖത്ത് ശക്തമായ ഒഴുക്കുള്ള ജെട്ടി പരിസരത്തെ കരിങ്കല്ലുകളില്‍ ടയര്‍ ഉടക്കി കാര്‍ നിന്നതാണ് യാത്രക്കാര്‍ക്കു രക്ഷയായത്. പിന്നീട് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും രാത്രി ക്രെയിന്‍ ഉപയോഗിച്ചു കാര്‍ കരകയറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു