കേരളം

മത്സ്യത്തൊഴിലാളിക്ക് കോവിഡ്; ആലപ്പുഴ തീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ തീരത്ത് ജൂലായ് 16 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരോധനം. 

ആലപ്പുഴ ജില്ലയുടെ തീര മേഖലകളിൽ കോവിഡ് രോഗ വ്യാപനം കൂടുതലാണെന്ന് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മറ്റുജില്ലകളിൽനിന്ന് നിരവധി പേർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തുന്നുവെന്നും കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി.  ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ ജൂലായ് 16 അർധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. കലക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

തൃക്കുന്നപ്പുഴ അടക്കം പല സ്ഥലത്തും കോവിഡ് സ്ഥിരീകരിച്ചവരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതും അധികൃതർ ഗൗരവമായാണ് എടുക്കുന്നത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2020 ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം