കേരളം

സംസ്ഥാനത്ത് 151 ഹോട്ട്‌സ്‌പോട്ടുകള്‍; നിരീക്ഷണത്തില്‍ 1,85,960 പേര്‍

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് 151 ഹോട്‌സ്‌പോട്ടുകളാണു ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നത്. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് നേരത്തേ പറഞ്ഞിരുന്നു. അതിലേക്കു വലിയ തോതില്‍ അടുക്കുകയാണോയെന്ന് ശങ്കിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാംപിളുകളാണു പരിശോധിച്ചത്. ഇതുവരെ 6534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2795 പേര്‍ ചികിത്സയിലുണ്ട്. 1,85,960 പേര്‍ നിരീക്ഷണത്തില്‍. 3261 പേര്‍ ആശുപത്രികളില്‍. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാംപിളുകളുടെ ഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് 66,934 സാംപിളുകള്‍ ശേഖരിച്ചു. 63,199 നെഗറ്റീവായി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍,. പൂള്‍!ഡ് സെന്റിനല്‍, സിവി നാറ്റ്, ട്രൂനാറ്റ് ടെസ്റ്റ് നടത്തിയത്.


ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. വിദേശത്തു നിന്നു വന്നവര്‍117, ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍74, സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍133. ഉറവിടം അറിയാത്ത 7 കേസുകളുണ്ട്.

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും സൂപ്പര്‍ സ്‌പ്രെഡ് സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവി!ഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോള്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റില്ല.

വായുസഞ്ചാരമുള്ള മുറിയില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയ ശേഷം ഷട്ടര്‍ അടക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത് അനുവദനീയമല്ല. കാരണം അപ്പോള്‍ വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ രോഗം പെട്ടെന്ന് പടരും. സംസ്ഥാനത്തു പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചു.

തിരുവവന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 95 പേര്‍ക്ക്. അതില്‍ 88 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് പിണറായി പറഞ്ഞു. ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ 213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്ന് പിണറായി പറഞ്ഞു.

പൂന്തുറയില്‍  സൂപ്പര്‍ സ്‌പ്രെഡെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയായ ഇവിടെ കോവിഡ് വ്യാപനനത്തിന് കുവില്ല.  ഇത് കണ്ടുകൊണ്ടാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെ എല്ലാതരത്തിലുള്ള നിരീക്ഷണങ്ങളും ശക്തമാക്കി. രോഗവ്യാപനത്തിന്റെ ഭുമിശാസ്ത്രപരമായ മാപ്പിങ് നടത്തുുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു