കേരളം

ഇന്ന് മോട്ടോർ വാഹന പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക് നടത്തും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.  എന്നാൽ, എല്ലാ സമരകേന്ദ്രങ്ങളിലും രോഗികൾക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനങ്ങളും ആംബുലൻസും ക്രമീകരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കേന്ദ്രസർക്കാർ ഓഫീസിനുമുന്നിൽ പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയവയാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ