കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്ക് രോ​ഗം സ്ഥിരീകരിച്ചു, സംസ്കാരം പ്രോട്ടോകോൾ പാലിക്കാതെ, ജാ​ഗ്രത 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ജൂലൈ അഞ്ചിന് കുഴഞ്ഞുവീണ് മരിച്ച തൃശൂർ സ്വദേശി വത്സലയ്ക്ക് (63) ആണ് രോ​ഗം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിന് മുമ്പെടുത്ത സാംപിളിന്റെ ഫലമാണ് പോസിറ്റീവായത്. ഫലം വരുന്നതിന് മുമ്പ് ഇവരുടെ മൃതദേഹം സംസ്കരിച്ചതിനാൽ കോവിഡ് പ്രോട്ടോകോൾ പാലി‌ച്ചില്ല.

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. ഇതോടെ മകൾ വീട്ടിൽ ക്വാറന്റൈനിലായി. മകൾക്ക് വത്സല കൂട്ടിരിക്കുകയായിരുന്നു. മരണത്തെ തുടർന്ന് വത്സലയുടെ കോവിഡ് പരിശോധന നടത്തിയെങ്കിലും ആദ്യഫലം നെഗറ്റീവായിരുന്നു. മകൾക്ക് ഇതുവരെ ലക്ഷണങ്ങൾ ഒന്നു കാണിച്ചിട്ടില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി