കേരളം

സ്വപ്‌നയും സന്ദീപും എവിടെ ? ; വ്യാപക തിരച്ചില്‍ ; സഹായം നല്‍കിയ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ കുടുക്കിലേക്ക് ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും വേണ്ടി വ്യാപക തിരച്ചില്‍. ബ്രൈമൂര്‍, മങ്കയം എന്നിവിടങ്ങളിലെ ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തി.

2014 ല്‍ സ്വര്‍ണക്കടത്തുകേസില്‍ സന്ദീപ് പിടിയിലായിരുന്നു. പൂജപ്പുരയില്‍ താമസിച്ചിരുന്നപ്പോള്‍ ഇയാള്‍ അന്വേഷണസംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും ഇയാള്‍ താമസം മാറ്റിയിരുന്നു.

സന്ദീപിന് കോഴിക്കോട്ടും വന്‍ സുഹൃദ് വലയം ഉള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്.  സ്വപ്‌ന രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന കാര്‍ കടന്നുപോയ വഴികളിലും പൊലീസ് പരിശോധന നടത്തി. കാറില്‍ സ്വപ്‌നയെക്കൂടാതെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാലോട് നിന്നും കുളത്തൂപ്പുഴ വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.

അതിനിടെ സ്വര്‍ണക്കടത്തുകേസില്‍ പ്രതികള്‍ക്ക് സഹായം നല്‍കുകയും, കസ്റ്റംസിന് വിവരം നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) അന്വേഷിക്കുന്നുണ്ട്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരുമാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം