കേരളം

സ്വർണക്കടത്ത്; ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണച്ചുമതല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണക്കടത്ത് കേസ് ഡിവൈഎസ്പി സി രാധാകൃഷണ പിള്ളയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം അന്വേഷിക്കും. എൻഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിയാണ് രാധാകൃഷ്ണ പിള്ള. 

കളിയിക്കാവിള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാധാകൃഷ്ണ പിള്ള. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചെന്നൈയിലാണ് അദ്ദേഹമുള്ളത്. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സ്വർണക്കടത്ത് കേസിലെ തുടർ നടപടിക്രമങ്ങളിലേക്ക് കടക്കും.

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസ് എൻഐഎ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. എൻഐഎ കേസ് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. 

ദേശ സുരക്ഷയ്ക്ക് സംഘടിത കള്ളക്കടത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്ന് വിലയിരുത്തിയാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസിന്റെ അന്വേഷണം എൻഐഎയെ ഏൽപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല