കേരളം

എറണാകുളത്ത് അതീവ ഗുരുതരാവസ്ഥ; സമ്പര്‍ക്കംവഴി 41പേര്‍ക്ക് കോവിഡ്; ഇന്ന് 50പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ ഇന്ന്  50 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 41പേര്‍ക്കാണ് ഇതില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയ ഏഴുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 329 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 139 പേരും അങ്കമാലി അഡല്ക്‌സില്‍ 185 പേരും  ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികിത്സയിലുണ്ട്. 
    
ഇന്ന് ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 463 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 540 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതില്‍  50 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1265 ഫലങ്ങളാണ് ലഭിക്കാനുള്ളത്. സ്വകാര്യ ലാബുകളില്‍ ഇന്ന് 1725 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്