കേരളം

'പ്രതികളെ അതിര്‍ത്തി കടത്തിയത് പൊലീസ്', ആരോപണവുമായി പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതികളെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് കേരള പൊലീസ് എന്ന ആരോപണം. സ്വപ്‌ന സുരേഷും, സന്ദീപ് നായരും ബംഗളൂരുവില്‍ നിന്ന് പിടിയിലായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. 

ലോക്ക്ഡൗണില്‍ പുറത്തേക്കിറങ്ങാന്‍ പ്രയാസമുള്ള സമയത്താണ് ഒരു വ്യക്തി, അതും കസ്റ്റംസും മറ്റും അന്വേഷിക്കുന്ന കേസിലെ മുഖ്യ പ്രതി, നിസാരമായി ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. ഈ സമയത്ത് പൊലീസ് എന്തെടുക്കുകയായിരുന്നു, കണ്ണടച്ചിരിക്കുകയായിരുന്നോ? പൊലീസ് സഹായം വ്യക്തമാണ്. ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇതേ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. 

ട്രിപ്പില്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌ന എങ്ങനെ സംസ്ഥാനം വിട്ടെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ പാവങ്ങളെ തടഞ്ഞു വെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ കടത്തി വിട്ടത്. ശബ്ദരേഖ പുറത്തു വന്നതോടെ ആരാണ് സ്വപ്നയെ സഹായിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്