തിരുവനന്തപുരം: ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് 19 പരിശോധനയില്‍ മുന്‍പ് പോസിറ്റീവായ 9 പേരില്‍ 4 പേരുടെ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ നേരത്തെ കണ്ടെയ്ന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.
ആര്യനാട് നേരത്തെ പരിശോധിച്ച 217 സാംപിളുകളില്‍ എല്ലാം നെഗറ്റീവായിരുന്നു. നേരത്തെ ഒരു ദിവസം തന്നെ ആര്യനാട് ഗ്രാമപ്പഞ്ചായത്തു പരിധിയില്‍ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പൂന്തുറയ്ക്ക് സമാനമായി സൂപ്പര്‍ സ്പ്രെഡ് സാധ്യത ഉണ്ടായിരുന്ന സ്ഥലമാണ് ആര്യനാട്. എന്നാല്‍ ഫലങ്ങള്‍ നെഗറ്റീവാകുന്നതോടെ ഇവിടെ നേരിയ ആശ്വാസം കൈവന്നിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ