കേരളം

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്; ഇന്നും ഡ്യൂട്ടിക്കെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പൊലീസുകാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവര്‍.

രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടുപൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ ആര്‍ ക്യാമ്പിലെ പൊലീസുകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 

അതേസമയം, സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹം വൃക്ക, പ്രമേഹ രോഗിയാണ്. ഓട്ടോ െ്രെഡവറാണ് അബ്ദുള്‍ സലാം. ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു