കേരളം

പ്ലസ് ടു ഫലം ബുധനാഴ്ച; റിസല്‍ട്ട് അറിയാം ഈ  വെബ്‌സൈറ്റുകളിലൂടെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലം മറ്റന്നാള്‍. ജൂലൈ 10ന് പ്രസിദ്ധീകരിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്ന ഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ മൂലമാണു നീട്ടിയത്.  മൂല്യനിര്‍ണയം നേരത്തേ പൂര്‍ത്തിയായിരുന്നു.

പരീക്ഷാഫലം ഡിഎച്ച്എസ്ഇ(ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov എന്നിവയില്‍ പ്രസിദ്ധീകരിക്കും

രണ്ടുഘട്ടമായിട്ടായിരുന്നു ഇത്തവണ പ്ലസ്ടു പരീക്ഷകള്‍ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി ഏതാനും ചില വിഷയങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. പിന്നീട് മേയ് 26 29 ദിവസങ്ങള്‍ക്കിടയിലാണ് ഈ പരീക്ഷകള്‍ നടത്തിയത്. പരീക്ഷകള്‍ക്ക് ഹാജരാവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 'സേ' പരീക്ഷ വഴി നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കാന്‍ സാധിക്കും. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപത്തിന് ശേഷം പ്ലസ് വണ്‍ ക്ലാസ് ഫലങ്ങളും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മേയ് എട്ടിനായിരുന്നു കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ പ്ലസ് ടു ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 84.33 ശതമാനമായിരുന്നു അന്നത്തെ വിജയശതമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത