കേരളം

സന്ദീപ് നായരുടെ ആഡംബരക്കാര്‍ കസ്റ്റഡിയില്‍; കാറിനുള്ളില്‍ സുപ്രധാന രേഖകള്‍ അടങ്ങിയ നാല് കവറുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു. സിആര്‍പിഎഫ് സുരക്ഷയോടെ കാര്‍ കൊച്ചിയില്‍ എത്തിക്കും. വന്‍സുരക്ഷാ സന്നാഹത്തോടെയാണ് കാര്‍ നെടുമങ്ങാട് നിന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. 

സന്ദീപ് നായര്‍ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം തുടങ്ങിയതിന് പിന്നാലെ വാങ്ങിച്ച ആഡംബരക്കാറാണ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാര്‍ വാങ്ങിയത് സ്വര്‍ണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. സ്വര്‍ണംകടത്താന്‍ ഈ കാര്‍ ഉപയോഗിച്ചതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുളള എംഎച്ച് 06 എഎസ് 6692 എന്ന മേഴ്‌സിഡസ് ബെന്‍സ് കാറാണ് പിടികൂടിയത്. കാറിനകത്ത് ഏറെ രേഖകളും ഉണ്ട്. കേസുമായി ബ്ന്ധപ്പെട്ട സുപ്രധാന രേഖകളാണ് ഇതെന്നും സൂചനയുണ്ട്. ഇത് സന്ദീപ് നായരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്