കേരളം

സ്വപ്‌നയ്‌ക്കൊപ്പം നിരീക്ഷണ കേന്ദ്രത്തില്‍ മൂന്ന് പ്രതികളും; പുറത്ത് കാവലായി 70 അംഗസംഘം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തൃശൂരിലെ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ കഴിഞ്ഞത് 3 വനിതാ റിമാന്‍ഡ് പ്രതികള്‍ക്കൊപ്പം. നേരത്തെ ആലുവയില്‍ വച്ച് കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.

ഞായറാഴ്ച രാത്രി ഏഴ്മണിയോടെയാണ് ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയര്‍ കേന്ദ്രത്തില്‍ എത്തിച്ചത്. മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാന്‍ഡ് പ്രതികളും കേന്ദ്രത്തിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ വകുപ്പ് പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

സിറ്റി പൊലീസ് അസി. കമ്മീഷണര്‍ വികെ രാജുവിന്റെ നേതൃത്വത്തില്‍ 70 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തില്‍ അകത്തും കാവലുണ്ട്. ദേശീയ പാതയില്‍ നിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷന്‍ ആശുപത്രിക്ക് മുന്നിലുടെയാണ് വാഹനം കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്.

നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയ നിലയിലായിരുന്നു സ്വപ്‌ന. വാഹനം കോവിഡ് കെയര്‍ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിന് ശേഷമാണ് ഇവരെ കാറില്‍ നിന്ന് ഇറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും