കേരളം

വിഎച്ച്എസ്‌സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്ലസ് ടു പരീക്ഷാഫലം നാളെയറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം.

ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in,
www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in

മൊബൈല്‍ ആപ്പുകള്‍:

PRD Live, Saphalam 2020, iExaMS

ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും നിന്ന് പിആര്‍ഡി ലൈവ് (PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പിആര്‍ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. പ്ലസ് വണ്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്