കേരളം

വിഴിഞ്ഞം ഹാര്‍ബറിലെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന; കോവിഡ് സ്ഥിരീകരിച്ച വെങ്ങാനൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:വിഴിഞ്ഞം ഹാര്‍ബര്‍ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. വെങ്ങാനൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഭാര്യക്കും രണ്ടു മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടട്ടെന്ന് കരുതുന്ന ഓട്ടോറിക്ഷക്കാരെയും അനുബന്ധവാഹനങ്ങള്‍ ഓടിക്കുന്നവരെയുമാണ് വിഴിഞ്ഞം മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തില്‍ പരിശോധിക്കുക.

വെങ്ങാനൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ പൂന്തുറയില്‍ നിരവധിതവണ സഞ്ചരിച്ചിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന് സമീപമുള്ള സ്റ്റാന്‍ഡിലാണ് ഇദ്ദേഹം ഓട്ടോയുമായെത്തിയിരുന്നത്. ഇവിടെനിന്ന് പൂന്തുറ സ്വദേശികളായ യാത്രക്കാരുമായി പലപ്പോഴും അവിടേക്ക് പോയിട്ടുണ്ടെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു.  ഇതേത്തുടര്‍ന്നാണ്  വിഴിഞ്ഞം ചന്ത കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് പോസിറ്റീവ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള വസ്ത്രവില്‍പ്പന കടയിലെ ജീവനക്കാരിയായ കോട്ടപ്പുറം സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയും കണ്ടെത്താന്‍ ശ്രമം നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്