കേരളം

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ 600‌ കടന്നു; ഇന്ന് രോഗം സ്ഥീരികരിച്ചത്   608 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 396 പേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി അറന്നൂറ് കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 608     പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗമുക്തരായി ആശുപത്രി വിട്ടത്  181 പേരാണ്.

കോവിഡ് പോസറ്റീവായവരില്‍  130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍  68  പേരാണ്. സമ്പര്‍ക്കത്തിലൂടെ
396   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇന്ന് ഒരാൾ മരണപ്പെട്ടു. ആലപ്പുഴ ചുനക്കരയിലുള്ള 47കാരൻ നസീർ ഉസ്മാൻ കുട്ടിയാണ് മരിച്ചത്.  ഇയാൾ സൗദി അറേബ്യയിൽ നിന്ന് വന്നതാണ്

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ച്


തിരുവനന്തപുരം201

കൊല്ലം23

പത്തനംതിട്ട3

കോട്ടയം25

എറണാകുളം 70

തൃശൂര്‍42

പാലക്കാട് 26

മലപ്പുറം 58

കോഴിക്കോട്58

വയനാട്12

കണ്ണൂര്‍12

കാസര്‍കോട്   44
 

നെഗറ്റീവ് ആയവർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 15

കൊല്ലം 2

ആലപ്പുഴ 17

കോട്ടയം 5

എറണാകുളം

തൃശൂർ 9

പാലക്കാട് 49

മലപ്പുറം 9

കോഴിക്കോട് 21

കണ്ണൂർ 49

കാസർകോട് 5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ