കേരളം

സ്വപ്‌ന സുരേഷിനെ വിളിച്ചത് അസമയത്തല്ല; ഫോണില്‍ സംസാരിച്ചത് യുഎഇ കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ച്; കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  യുഎഇ കോണ്‍സുലേറ്റ്  ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന സുരേഷിനെ വിളിച്ചതെന്ന് മന്ത്രി കെടി ജലീല്‍. മെയ് 27 ാം തിയ്യതി യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് മെസേജ് ലഭിക്കുകയുണ്ടായി. റീലീഫ് കിറ്റുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മെസേജ്. ഭക്ഷണകിറ്റുകള്‍ കൈവശം ഉണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ വിവരം അറിയിക്കാമെന്നായിരുന്നു മെസേജ്. അതിന് താന്‍ മറുപടി കൊടുത്തുവെന്ന് കെടി ജലീല്‍ പറഞ്ഞു. 

റിലീഫ് കിറ്റിന്റെ വിതരണം എറേഞ്ച്‌മെന്റ് എങ്ങനെയാണെന്ന്  അവര്‍ ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാര്‍  സ്ഥാപനമാണ്. അതുവഴി വിതരണം ചെയ്യാമെന്ന് അവരെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌ന വിളിക്കുമെന്ന് അവര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. അവര്‍ കേരളത്തില്‍ ആയിരത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 

യുഎഇ കോണ്‍സിലേറ്റാണ് കണ്‍സ്യൂമര്‍ ഫെഡിന് റിലീഫ് കിറ്റുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് അവരുമായി ഫോണില്‍ സംസാരിച്ചു. ബില്ലയച്ചിന് ശേഷം ബില്ലടയ്ക്കാത്തതിന്റെ പരിഭവം കണ്‍സ്യൂമര്‍ ഫെഡ് അറിയച്ചിനെ തുടര്‍ന്നാണ് വീണ്ടും സ്വപ്നയെ വിളിച്ചതെന്നും ജലീല്‍ പറഞ്ഞു

അസമയത്തല്ല വിളിച്ചതെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചകാര്യമാണ് സ്വപ്നയെ അറിയിച്ചതെന്നും കെടി ജലീല്‍ പറഞ്ഞു. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എല്ലാവരും വിളിക്കുന്നത് സ്വപ്നയെ തന്നെയാണെന്നും ജലീല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി