കേരളം

ഇടുക്കിയില്‍ ഇന്ന് 55പേര്‍ക്ക് കോവിഡ്; പതിമൂന്നുപേര്‍ക്ക് സമ്പര്‍ക്കംവഴി, ഉറവിടമറിയാത്ത ആറ് രോഗബാധിതര്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പതിമൂന്നു പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. രാജക്കാടുള്ള അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ സ്വദേശികളായ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 

അതേസമയം, കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 64ല്‍ 63പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് കോവിഡ് ബാധിച്ചത്. തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പ്രത്യേക ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചവര്‍ 15 പേര്‍ ഇന്ന് രോഗമുക്തി നേടി. നിലവില്‍ 260പേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ