കേരളം

ഇടുക്കിയില്‍ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നു, 51 പേരുടെ പട്ടിക സാമൂഹ്യ മാധ്യമങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കില്‍ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നു. 51 രോഗികളുടെ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടി.

ബുധനാഴ്ച ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധനയില്‍ പോസിറ്റിവ് ആയവരുടെ പട്ടിക പേരുവിവരങ്ങള്‍ അടക്കം പുറത്തുവന്നിരിക്കുന്നത്. ഇത് ബോധപൂര്‍വമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടര്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം