കേരളം

ഇനിയും എന്തു തെളിവാണ് വേണ്ടത്? മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നു: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഇനി എന്തു തെളിവാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുണ്ട്. അതിന്റെ തെളിവുകളും പുറത്തുവന്നെ്ന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ അപമാനിച്ച ആളുകള്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. രാജ്യദോഹകുറ്റം ചെയ്തവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. എം ശിവശങ്കര്‍ പ്രതികളുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇനിയും മുഖ്യമന്ത്രിക്ക് എന്ത് തെളിവാണ് വേണ്ടത്? ഐടി സെക്രട്ടറി എന്ന പദവി ഉപയോഗപ്പെടുത്തി ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിന് ഒത്താശ ചെയ്‌തെന്ന് ചെന്നിത്തല ആരോപിച്ചു.

എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു ഉളുപ്പും തോന്നിയില്ലേ?  ഐടി വകുപ്പിലെ ഒരു ഫെലോയ്‌ക്കെതിരെയും തെളിവുകള്‍ വന്നുകഴിഞ്ഞു. എല്ലാവരെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രശ്‌നം വിഷയ ദാരിദ്ര്യമല്ല, വിഷയബാഹുല്യമാണെന്ന് ചെന്നിത്തല പറഞ്ഞു.

മന്ത്രി കെടി ജലീലിന്റെ ഫോണ്‍കോള്‍ രേഖകള്‍ പുറത്തുവന്നു. അന്വേഷണത്തിന് മുന്നെ മുഖ്യമന്ത്രി ജലീലിനും ക്ലീന്‍ ചീറ്റ് കൊടുത്തു. കള്ളക്കടത്ത് പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറെ പോലും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി