കേരളം

ഓരോ ജില്ലയിലും അയ്യായിരത്തിലേറെ കോവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം ; പുല്ലുവിളയില്‍ 27 പേര്‍ക്ക് കൂടി രോഗബാധ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓരോ ജില്ലയിലും അയ്യായിരത്തിലേറെ കോവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.

അതിനിടെ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിളയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെ പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കരുംകുളം പഞ്ചായത്ത് ഓഫീസ് അടച്ചു. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരോട് ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

വെങ്ങാനൂര്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബര്‍ മേഖലയിലെ ഓട്ടോറിക്ഷ െ്രെഡവര്‍മാര്‍ക്ക് ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നു കരുതുന്ന ഓട്ടോറിക്ഷക്കാരെയും അനുബന്ധവാഹനങ്ങള്‍ ഓടിക്കുന്നവരെയുമാണ് പരിശോധിക്കുക.

കൂടാതെ കോവിഡ് പോസിറ്റീവ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള വസ്ത്രവില്‍പ്പന കടയിലെ ജീവനക്കാരിയായ കോട്ടപ്പുറം സ്വദേശിനിയുടെ സമ്പര്‍ക്കപ്പട്ടികയും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്താന്‍ ശ്രമം നടത്തുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍