കേരളം

ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ട് ; സുഹൃത്തിനും കുടുംബത്തിനും വേണ്ടിയെന്ന് പറഞ്ഞു ; ഐടി ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കുരുക്ക് മുറുക്കി ഐടി വകുപ്പ് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ശിവശങ്കര്‍ പറഞ്ഞിട്ടാണ് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ മുറി ബുക്ക് ചെയ്തതെന്ന് ടെക്‌നോപാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉപദേശകസമിതി ഡയറക്ടറാണ്.

ശിവശങ്കറിന്റെ പേരിലാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയുടെ ഭര്‍ത്താവിന് ഫ്‌ലാറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയെന്ന് ശിവശങ്കര്‍ തന്നോടു പറഞ്ഞു. എല്ലാത്തിനും രേഖയുണ്ട് എന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി.

സാറിന്റെ സുഹൃത്തും കുടുംബവും താമസിക്കാന്‍ വരുന്നുണ്ട്. അവരുടെ വീട് ഷിഫ്റ്റ് ചെയ്യുകയാണ്. വേറെ ഫ്‌ലാറ്റിലേക്ക് മാറുകയാണ്. അവിടെ ഫര്‍ണിഷിങ് ജോലി പൂര്‍ത്തിയാകാന്‍ താമസമെടുക്കും. അത്രകാലത്തേക്ക് താമസിക്കാന്‍ മുറി വേണമെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. അതിന് ഞാന്‍ താമസിക്കുന്ന ഇടത്ത് ദിവസവാടക എത്രയാണെന്നും ചോദിച്ചു.

ഹെതറിന്റെ ഉടമയെ പരിചയമുണ്ടോയെന്ന് ചോദിച്ചു. പരിചയമില്ലാത്തതിനാല്‍ ക്രെഡായിയില്‍ വിളിച്ചാണ്, ഹെതറിലെ രാജീവനെ പരിചയപ്പെടുത്തിക്കൊടുത്തത്. സാര്‍ വാടക റേറ്റ് ചോദിക്കാന്‍ പറഞ്ഞത് അനുസരിച്ച് ചോദിച്ച്, തിരിച്ച് മറുപടി പറയുകയും ചെയ്തു. സാറിന്റെ ബന്ധുവോ മറ്റോ ആണ്, കുറഞ്ഞ റേറ്റില്‍ നല്‍കാനും പറഞ്ഞുവെന്ന് അരുണ്‍ വെളിപ്പെടുത്തി.

3500 രൂപയാണ് വാടക പറഞ്ഞതെന്നാണ് ഓര്‍മ്മ. ഭാഗ്യത്തിന് ചാറ്റായാണ് ഇതെല്ലാം സംസാരിച്ചത്. ഇതെല്ലാം അന്വേഷണ ഏജന്‍സി ചോദിച്ചാല്‍ നല്‍കുമെന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികളുമായും അടുപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഔദ്യോഗിക പരിചയമാണ് സൗഹൃദമായത്. സരിത്തിനേയും സന്ദീപിനേയും പരിചയപ്പെടുത്തിയത് സ്വപ്നയാണെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം