കേരളം

സ്വപ്‌ന സുരേഷിന്റെ ഫോണ്‍ രേഖകളില്‍ ബിജെപി ആഭിമുഖ്യമുള്ള ചാനലിലെ പ്രമുഖനും; നിരവധി തവണ വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത്  കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷിന്റെ ഫോണ്‍ലിസ്റ്റില്‍ ബിജെപി ആഭിമുഖ്യമുള്ള ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ നമ്പറും. നിരവധി തവണ ഇവര്‍ ഫോണില്‍ സംസാരിച്ചതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. ജൂലൈ അഞ്ചാം തിയ്യതിയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. സ്വപ്‌ന ഒളിവിലായിരുന്ന സമയത്തായിരുന്നു സംസാരം.

9895721744 എന്ന നമ്പറില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചത്. ബിജെപി ആഭിമുഖ്യമുള്ള ചാനലിലെ പ്രമുഖ വാര്‍ത്താ അവതാരകന്‍ കുടിയാണ് ഇയാള്‍. 

ഇന്നലെ സ്വപ്‌നയുടെ ഫോണ്‍ രേഖകള്‍ പുറത്തുവന്നത്. മന്ത്രി കെടി ജലീല്‍ ഉള്‍പ്പടെയുള്ള ആളുകള്‍ വിളിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്. ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായി നിരവധി തവണ സരിത്തും ഫോണില്‍ സംസാരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്