കേരളം

എറണാകുളത്ത് കോവിഡ് പരിശോധന വര്‍ധിപ്പിച്ചു; ദിവസേന 1200 ടെസ്റ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള കോവിഡ് പരിശോധന വര്‍ധിപ്പിച്ചതായി കളക്ടര്‍ എസ്. സുഹാസ്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന തല കോവിഡ് അവലോകന യോഗത്തില്‍ ആണ് ജില്ലയിലെ പരിശോധന വര്‍ധിപ്പിച്ചതായി അറിയിച്ചത്. 

ദിവസേന ശരാശരി 1000-1200പരിശോധനകള്‍ ആണ് സര്‍ക്കാര്‍ മേഖലയില്‍ മാത്രമായി നടത്തുന്നുണ്ട്.  ചെല്ലാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാ ആളുകളെയും ആരോഗ്യ വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനായി മെന്റല്‍ ഹെല്‍ത്ത് സംഘത്തിന്റെ സേവനം ചെല്ലാനത്ത് ഉറപ്പാക്കിയതായും കളക്ടര്‍ പറഞ്ഞു. 

പ്രദേശത്തു ടെലി മെഡിസിന്‍ സംഘവും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വിതരണം പ്രദേശത്തു നടത്തി വരികയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ആലുവയിലും കര്‍ശന പരിശോധനയും നിരീക്ഷണവും നടന്നുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി