കേരളം

കട ഉടമയോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ചു ; ജീവനക്കാരനിൽ നിന്നും പണം തട്ടി ; കേസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കട ഉടമ ആവശ്യപ്പെട്ടിട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരനിൽ നിന്നും പണം തട്ടി. ജീവനക്കാരന്റെ കയ്യിൽ നിന്നു 4500 രൂപയാണ് തട്ടിയെടുത്തത്. കഞ്ഞിക്കുഴിയിലെ ഒരു റെഡിമെയ്ഡ് കടയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കടയുടമയോട്  ഫോണിൽ സംസാരിക്കുന്നതായി ഇയാൾ അഭിനയിച്ചു.  ഇതു വിശ്വസിച്ച ജീവനക്കാർ ഇയാൾ ചോദിച്ച പണം നൽകുകയും ചെയ്തു.

പിന്നീട് കടയുടമ എത്തിയപ്പോഴാണ് തട്ടിപ്പാണ് നടന്നതെന്ന് അറിഞ്ഞത്: ഇയാൾ വന്ന ബൈക്കിന്റെ നമ്പറും സിസി ടിവി ദൃശ്യങ്ങളും അടക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലെ 5 കടകളിൽ കൂടി ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി