കേരളം

മറ്റുള്ളവര്‍ക്ക് മുന്നില്‍ പുലി; ശിവശങ്കറിന് മുന്നില്‍ പൂച്ച; അറസ്റ്റ് ചെയ്താല്‍ പിണറായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുമെന്ന് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ മുരളീധരന്‍ എംപി. മറ്റുള്ളവര്‍ക്ക് മുന്നില്‍ പുലിയായ പിണറായി വിജയന്‍ ശിവശങ്കറിന്റെ മുന്നില്‍ പൂച്ചയാണ്. പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ ഗൂഢബന്ധമാണ്. ശിവശങ്കറിനെ പുറത്താക്കിയാല്‍ പല കാര്യങ്ങളും പുറത്ത് വരും. അതോടെ മുഖ്യമന്ത്രി രാജിവക്കേണ്ടിവരും. അതുകൊണ്ടാണ് ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഉദ്യോഗസ്ഥനെതിരെ തെളിവുണ്ടായിട്ടും കേസെടുക്കാന്‍ തയ്യാറാകുന്നില്ല. അിത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. പ്രത്യുപകാരമെന്ന നിലയില്‍ സിപിഎം ബിജെപിയെ സഹായിക്കും. ഇത്തരമൊരു ധാരണ കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ദേശീയ നേതൃത്വം ഇത് അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും കെ മുരളീധരന്‍ ആരോപിച്ചു.

മന്ത്രി കെടി ജലീലിനെ വിളിച്ചത് സ്വപ്ന തന്നെയാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിണറായി പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. കേന്ദ്രസംസ്ഥാന ധാരണ അതാണെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് ആരോപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു