കേരളം

'മൃഗബലി മതാനുഷ്ഠാനം'; ഹര്‍ജിയില്‍ കേരളത്തിന് സുപ്രീം കോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീം കോടതി കേരള സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഹര്‍ജിയില്‍ കേരള സര്‍ക്കാരിനു നോട്ടീസ് അയയ്ക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

മൃഗബലി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പിഇ ഗോപാലകൃഷ്ണന്‍ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളെ ബലി കൊടുക്കുന്നത് തന്റെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 25-1 അനുച്ഛേദത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൃഗബലി തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 16നാണ് ഹൈക്കോടതി തള്ളിയത്. മൃഗബലി മതത്തിന്റെ അനിവാര്യ ഘടകമാണെന്നു തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ മൃഗബലി അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി