കേരളം

കൊച്ചിയിലും തൃശൂരിലുമായി രണ്ടു കോവിഡ് മരണം കൂടി; ഉറവിടം അവ്യക്തം, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച മരിച്ച തൃശൂര്‍ ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവിനും (46) കൊച്ചി വൈപ്പിന്‍ കുഴുപ്പിളളി സ്വദേശിനി സിസ്റ്റര്‍ ക്ലെയറിനും (73) പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ഉറവിടം വ്യക്തമായിട്ടില്ല. 

ഗള്‍ഫില്‍ നിന്ന് അടുത്തിടെയാണ് ഷിജു നാട്ടില്‍ എത്തിയത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തി ഉടനെ തന്നെ മരണം സംഭവിക്കുകയായിരുന്നു.

കാഞ്ഞൂര്‍ എടക്കാട്ട് സ്വദേശിയായ സിസ്റ്റര്‍ ക്ലെയര്‍ രണ്ടര വര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. ഹൃദയസംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികില്‍സയിലായിരുന്നു. 

ബുധനാഴ്ച പനിയെത്തുടര്‍ന്നാണ് പഴങ്ങനാട് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. രാത്രി ഒമ്പതുമണിയോടെ മരിച്ചു. സിസ്റ്ററുടെ മരണത്തെ തുടര്‍ന്ന് കോണ്‍വെന്റില്‍ താമസിച്ചിരുന്ന മറ്റ് സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 17 ഓളം പേരെ ക്വാറന്റീനിലാക്കി. 

ചികില്‍സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ക്വാറന്റീനിലാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല