കേരളം

ജീവനക്കാരിക്ക് കോവിഡ് ; മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍  പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ജീവനക്കാരിയുമായി സമ്പര്‍ക്കത്തിലുള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 

ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നു പുലര്‍ച്ചെ 2 മുതല്‍ 4 വരെ 48 തൊഴിലാളികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മാര്‍ക്കറ്റ് അടച്ചേക്കുമെന്നാണ് സൂചന.

ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി. മത്സ്യവ്യാപാരികളില്‍നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്.

രണ്ടു പേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്കറ്റില്‍നിന്നു മീന്‍ എടുത്തു വില്‍പന നടത്തുന്നവരുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കും. മങ്കര കലുങ്ക് സ്വദേശി 13ന് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനിക്കു ചികിത്സ തേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു