കേരളം

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ കത്രിക വയറ്റില്‍ മറന്നുവെച്ചു, ഒന്നും അറിയാതെ 25 ദിവസം തളളി നീക്കി ഓട്ടോ ഡ്രൈവര്‍; പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ വയറ്റില്‍ മറന്നുവെച്ച കത്രികയുമായി ആഴ്ചകള്‍ തളളി നീക്കി രോഗി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മേയ് മാസം മുഴ മാറ്റല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഓട്ടോ ഡ്രൈവര്‍ കണിമംഗലം മാളിയേക്കല്‍ ജോസഫ് പോളിന്റെ (55) വയറിനകത്താണു കത്രിക അകപ്പെട്ടത്. സംഭവം അറിഞ്ഞതോടെ, ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

 20 ദിവസം രോഗി വാര്‍ഡില്‍ കഴിഞ്ഞിട്ടും കൈപ്പിഴ ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ല. ഡിസ്ചാര്‍ജ് ചെയ്തു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണു ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നു വിവരം മറച്ചു വച്ച് രോഗിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ സ്വകാര്യ ലാബില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണു കത്രിക കണ്ടത്. തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ച് കത്രിക പുറത്തെടുത്തു. 

ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രോഗി തൃശൂര്‍ സിറ്റി അസി. പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. എന്നാല്‍ ശസ്ത്രക്രിയ നടത്തിയത് 4 ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം ആണെന്നും പിഴവ് പരിശോധിക്കുമെന്നും ഡോ പോളി ടി ജോസഫ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍