കേരളം

മൂന്നാറില്‍ അതീവ ജാഗ്രത ; ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ; കര്‍ശന നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍ : ഇടുക്കി ജില്ലയിലെ മൂന്നാറിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടാറ്റ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതേത്തുടര്‍ന്ന് മൂന്നാര്‍ നിയന്ത്രിത മേഖലയാക്കി. 

മൂന്നാര്‍ ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരെയും 12 ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. 

ഡോക്ടറും നേഴ്‌സുമടക്കം 11 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് സമ്പര്‍ക്കരോഗികളെ കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 303 ആയി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്