കേരളം

കോവിഡ് വ്യാപനത്തിനിടെ ചെല്ലാനത്ത് കടല്‍ ആക്രമണവും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടെ ചൊല്ലാനത്ത് കടല്‍ ആക്രമണവും. ചെല്ലാനം 21 വാര്‍ഡിലെ കണ്ടല്‍ക്കടവ് ഹെല്‍ത്ത് സെന്ററിന് സമീപം കൈതവളപ്പില്‍ പ്രിന്‍സ് ആന്റണിയുടെ വീടിന് കടല്‍ക്ഷോഭത്തില്‍ ഭാഗികമായി നാശനഷ്ടമുണ്ടായി. 

ഞായറാഴ്ച 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ  രോഗികളുടെ എണ്ണം 192 ആയി. രണ്ടാഴച്ചയ്ക്കിടെയാണ് രോഗികളുടെ എണ്ണം ഇത്രയേറെ കൂടിയത്. ഇന്നലെ ഒരു ആശാ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചതായാണ് വിവരം. തെക്കേ ചെല്ലാനത്താണ് ആദ്യമായി രോഗം കണ്ടെത്തിയത്.  ഇപ്പോള്‍ പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങളിലും രോഗബാധിതരുണ്ട്. 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ രോഗ വ്യാപന സാധ്യത ഏറെയാണ്. കടലോര മേഖലയിലെ  ജീവിതത്തിന്റെ പ്രത്യേകതകളും രോഗം പടരുന്നതിന് കാരണമായി.  മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇടപെട്ട് പഞ്ചായത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. കോവിഡ് വ്യാപകമായ തെക്കേ ചെല്ലാനത്തെ 15 ,16, 17 വാര്‍ഡുകളില്‍ 500 പേര്‍ക്കുള്ള വിതരണം പൂര്‍ത്തിയായി. 

രോഗികള്‍  വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ അടിയന്തരമായി വീടുകള്‍ അണുവിമുക്തമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ചെല്ലാനത്തെ റേഷന്‍ കടകളില്‍ അരിയും സാധനങ്ങളും ലഭിക്കണമെങ്കില്‍ വിരലടയാളം പതിപ്പിക്കണം. ഇത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് പരാതി. കടകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ റേഷന്‍ കടകളെ ആശ്രയിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. വിരലടയാളം പതിക്കാതെ ഫോണില്‍ ഒടിപി മെസേജ് വരുന്ന രീതി ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു