കേരളം

ജീവനക്കാരന് കോവിഡ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എ എ റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. 

കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ മാ്ത്രമാണ് ഓഫീസില്‍ എത്തിയതെന്നാണ് എ എ റഹീം വിശദീകരിക്കുന്നത്. എ എ റഹീമിന്റെ ഉള്‍പ്പെടെ കോവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ