കേരളം

മത്സ്യവില്‍പ്പനക്കാരന് കോവിഡ്, തൃശൂര്‍ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു; 80 പേര്‍ നിരീക്ഷണത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മത്സ്യവില്‍പ്പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ കടവല്ലൂരില്‍ മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മത്സ്യവില്‍പ്പനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 80 പേരെ നിരീക്ഷണത്തിലാക്കി. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ചില്ലറ വില്‍പന നടത്തിയിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മത്സ്യവില്‍പനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 30 മത്സ്യവില്‍പനക്കാരടക്കം 80 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. 

ഞായറാഴ്ചയാണ് മത്സ്യവില്‍പനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പഞ്ചായത്തിലെ മത്സ്യമാര്‍ക്കറ്റുകളെല്ലാം അടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ