കേരളം

മദ്യപിച്ചു വീട്ടിലെത്തി ബഹളം; തടയാൻ ശ്രമിക്കുന്നതിനിടെ കട്ടിളയിൽ തലയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; അച്ഛൻ കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മദ്യപിച്ചു വീട്ടിലെത്തി ബഹളമുണ്ടാക്കിയ അച്ഛനെ തടയുന്നതിനിടെ വാതിൽ കട്ടിളയിൽ തലയിടിച്ചു വീണ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിനാലൂർ പൂവമ്പായ് അരയടത്തുവയൽ സരോവരത്തിൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.

പൊലീസ് പറയുന്നത്: മദ്യപിച്ചു വീട്ടിലെത്തിയ വേണു വാതിൽ തുറക്കാൻ വൈകിയതിന്റെ പേരിൽ ഭാര്യ മിനിയേയും മൂത്ത മകൾ അനുവിനേയും മർദ്ദിച്ചു. അനുവിന് കൈക്ക് പരിക്കേറ്റിരുന്നു. ഉറങ്ങുകയായിരുന്ന അലൻ നിലവിളി കേട്ടെത്തി മർദ്ദനം തടയാൻ ശ്രമിച്ചു.

വേണു പിടിച്ച് തള്ളിയപ്പോൾ മിനിയും അലനും ഇരു വശങ്ങളിലേക്കായി മറിഞ്ഞു വീണു. തലയുടെ പിൻഭാ​ഗം കട്ടിളയിൽ ഇടിച്ച് അലൻ ബോധംകെട്ടു. ബഹളം കേട്ട് സമീപവാസികൾ എത്തിയെങ്കിലും അലന്റെ അഭിനയമാണെന്നു പറഞ്ഞ് വേണു ആരെയും വീട്ടിൽ കയറാൻ ആദ്യം അനുവദിച്ചില്ല. പിന്നീട് അയൽക്കാർ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വേണുവിനെ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. എസ്എച്ച്ഒ ജീവൻ ജോർജാണ് കേസ് അന്വേഷിക്കുന്നത്. ബാലുശ്ശേരി ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അലൻ. മറ്റൊരു സഹോദരി അലീന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ