കേരളം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാര്‍ക്കും, റിസര്‍വ് ബറ്റാലിയനിലെ ആറ് പൊലീസുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ക്ഷേത്ര ഗാര്‍ഡുമാരില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂലൈ 17ന് ഇരുപത് പേരെ പരിശോധിച്ചിരുന്നു. 

നാളെ 30 ഗാര്‍ഡുമാരെക്കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ തന്നെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനനന്തപുരം ജില്ലയില്‍ ഇന്ന് 182പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗം പകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്