കേരളം

മരം വെട്ടുന്നതിന് ഇടയില്‍ നടുവെട്ടി, 40 മീറ്റര്‍ മുകളില്‍ കുടുങ്ങി കിടന്നത് മണിക്കൂറുകളോളം

സമകാലിക മലയാളം ഡെസ്ക്

കുമരകം: മരം വെട്ടുന്നതിന് ഇടയില്‍ നടുവെട്ടിയ വ്യക്തി മരത്തിന് മുകളില്‍ കുടുങ്ങി കിടന്നത് അരമണിക്കൂറോളം. 40 അടി ഉയരമുള്ള മരത്തില്‍ നിന്ന് ഇയാളെ താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടേണ്ടി വന്നു. 

ചെങ്ങളം അയ്യമാത്ര പാലത്തിന് തെക്ക് തുമ്പേക്കളം സാബു(54) ആണ് മരത്തില്‍ കുടുങ്ങിയത്. അഗ്നരക്ഷാസേനാംഗങ്ങള്‍ വലയ്ക്കുള്ളിലിരുത്തിയാണ് ഇയാളെ താഴെ ഇറക്കിയത്. തിങ്കളാഴ്ച രാവിലെ 10.30ടെയാണ് സംഭവം. 

മരത്തിന്റെ ശിഖരം വെട്ടുന്നതിന് ഇടയിലാണ് നടുവെട്ടല്‍ അനുഭവപ്പെട്ടത്. കയ്യിലുണ്ടായിരുന്ന കയര്‍ കൊണ്ട് ശരീരം മരത്തോട് ചേര്‍ത്ത് വെച്ച് കെട്ടി ഫയര്‍ഫോഴ്‌സ് എത്തുന്നത് വരെ രണ്ട് ശിഖരങ്ങള്‍ക്കിടയിലാണ് സാബു കമഴ്ന്നു കിടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്