കേരളം

പാലക്കാട് - മലപ്പുറം അതിര്‍ത്തികളില്‍ നിയന്ത്രണം; പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് മലപ്പുറം അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിക്കുന്നു. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. 

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. കോവിഡ് രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത നെല്ലായ പഞ്ചായത്തിലുമാണ് ലോക്ക്ഡൗണ്‍.

നിലവില്‍ ജില്ലയില്‍ 28 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉളളത്. ഇതുള്‍പ്പെടെ 47 രോഗബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തി രോഗവ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പോലും പരിശോധനയ്ക്ക വിധേയമാകണമെന്നാണ് നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്